DGP Loknath Behra denies all the statements made by T P Senkumar and he confirms that the investigation in actress abduction case is going in the right direction only.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യക്കെതിരായുള്ള മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ വിമര്‍നങ്ങളെ തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആരോപണങ്ങള്‍ കാര്യമേക്കണ്ടതില്ല. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. മികച്ച ഏകോപനം കേസന്വേഷണത്തിലുണ്ട്. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ മതിയെന്നും ബെഹ്‌റ സന്ധ്യക്കയച്ച കത്തില്‍ പറഞ്ഞു. നേരത്തെ സ്ഥാനമൊഴിഞ്ഞ ഡിജിപി ടി പി സെന്‍കുമാര്‍ അന്വേഷണസംഘത്തിന്റെ തലപ്പത്തുള്ള ബി സന്ധ്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.